Koodaranji
ശക്തമായ കാറ്റിൽ വാഴ കൃഷികൾ നശിച്ചു: മലയോര മേഖലയിൽ വ്യാപക നാശനഷ്ടം
കൂടരഞ്ഞി: മലയോര മേഖലയിലെ കൂടരഞ്ഞി, താഴെകൂടരഞ്ഞി പ്രദേശങ്ങളിൽ ഇന്നലെ പെയ്ത ശക്തമായ മഴയോടൊപ്പം വീശിയ കാറ്റിൽ വ്യാപക നാശനഷ്ടം.
ജിനോയ് തെക്കനാട്ട്, ഷിനോദ് കുറിഞ്ഞിപ്പാറ എന്നിവരുടെ 200 ഓളം വാഴകൾ കാറ്റിൽ വീണ് പൂർണമായും നശിച്ചു. കൃഷി നശിച്ചതോടെ പ്രതീക്ഷയോടെ കാത്തിരുന്ന കർഷകർ ഗുരുതര നഷ്ടത്തിൽ പെട്ടിരിക്കുകയാണ്.