അഗ്രോത്സവ്: വിദ്യാർഥികൾക്കായി അലിഫ് ഗ്ലോബൽ സ്കൂൾ കാർഷിക അവബോധ പരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി: നോളജ് സിറ്റി വിദ്യാർഥികൾക്കിടയിൽ കാർഷിക അവബോധം വളർത്തുന്നതിനായി അലിഫ് ഗ്ലോബൽ സ്കൂൾ അഗ്രോത്സവ് സംഘടിപ്പിച്ചു. വിദ്യാർഥികൾക്കു കാർഷിക പ്രവർത്തനങ്ങൾ അനുഭവവേദ്യമാക്കാൻ സ്കൂൾ പരിസരത്ത് നടത്തിയ കരനെല്ല് കൃഷിയുടെ വിളവെടുപ്പ് ചടങ്ങിന്റെ ഭാഗമായി നടന്നു. കോടഞ്ചേരി പഞ്ചായത്ത് കൃഷി ഓഫീസർ രമ്യ രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
“ഭക്ഷണം ലഭിക്കാനായി കര്‍ഷകര്‍ നടത്തുന്ന അധ്വാനം അടുത്തറിയാൻ ഈ പരിപാടി വഴിവെക്കും. ഇതുവഴി ഭക്ഷണത്തിന്റെ മൂല്യം ബോധ്യപ്പെടുകയും, അതിനെ വിലയിരുത്തുകയും ചെയ്യും,” എന്നായിരുന്നു രമ്യ രാജന്റെ പ്രസ്താവന.
ചടങ്ങില്‍ അലിഫ് ഗ്ലോബൽ സ്കൂൾ ചെയർമാൻ അലി അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു. നോളജ് സിറ്റി സി എ ഒ അഡ്വ. തൻവീർ ഉമർ ഉദ്ഘാടനം നിർവഹിച്ചു. ഡിറക്ടർ സയ്യിദ് ഫസൽ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സലീം ആർ.ഇ.സി, മോറൽ ഡിപ്പാർട്ട്‌മെന്റ് ഹെഡ് തുലൈബ് അസ്ഹരി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. മേഘ പി.യു, അക്കാദമിക് കോ-ഓർഡിനേറ്റർ ഹമീദ ബാനു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.