പ്രമുഖ ടൂറിസ പ്രവർത്തകർ തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ചു
തിരുവമ്പാടി: തിരുവമ്പാടി ഫാം ടൂറിസ സർക്യൂട്ട് സന്ദർശിച്ച് പ്രമുഖ ടൂറിസ പ്രവർത്തകർ. ഉത്തരവാദിത്വ ടൂറിസത്തിന്റെ ശക്തനായ വക്താവും ബ്ലൂ യോണ്ടർ എന്ന ടൂറിസ കമ്പനിയുടെ ഉടമയുമായ ഗോപിനാഥ് പാറയും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ ഇന്ത്യയിലെത്തിക്കുന്നതിൽ മുൻപന്തിയിലുള്ള ഗേറ്റ് വേ മലബാർ ഹോളിഡേയ്സ് ഉടമ ജിഹാദ് ഹുസൈനുമാണ് തിരുവമ്പാടിയിലെ ഫാം ടൂറിസ സർക്യൂട്ടിൽ എത്തിയത്.
രണ്ട് പ്രമുഖ ടൂറിസ പ്രവർത്തകരും സർക്യൂട്ടിലെ അഞ്ചോളം ഫാമുകൾ സന്ദർശിച്ച് പ്രവർത്തനങ്ങളും കർഷകരുമായുള്ള സൗഹൃദപരമായ ഇടപെടലുകളും മനസിലാക്കി.
പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുള്ള ഈ ടൂറിസ പ്രവർത്തകർ ഫാമുകളുടെ ടൂറിസം സാധ്യതകളെപ്പറ്റി അഭിനന്ദിക്കുകയും, ഈ ഫാമുകളെ മികച്ച ടൂറിസ ഉത്പന്നങ്ങളാക്കുന്നതിന് എല്ലാ സഹായവും പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇവരുടെ സന്ദർശനം പ്രദേശത്തെ ഫാം ടൂറിസ പദ്ധതിക്ക് വലിയ പ്രോത്സാഹനമാകുമെന്ന് കർഷകരും ടൂറിസ പ്രവർത്തകരും പ്രതീക്ഷിക്കുന്നു.