Kodiyathur

കോഴിക്കോട് ജില്ലാ ബട്ടർഫ്ലൈ മത്സരത്തിൽ സ്വർണം നേടിയ മുഹമ്മദ് നാജിമിനെ കൊടിയത്തൂർ മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു

കൊടിയത്തൂർ: എറണാകുളത്ത് വെച്ച് നടക്കുന്ന സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പിൽ ബട്ടർഫ്ലൈ മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന മുഹമ്മദ് നാജിമിനെ സൗത്ത് കൊടിയത്തൂർ മുസ്ലിം ലീഗ് കമ്മറ്റി ആദരിച്ചു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉപഹാരം സമർപ്പിച്ചു.

മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് റഹീസ് ചേപ്പാലി അധ്യക്ഷത വഹിച്ച ചടങ്ങിൽ 178-ാം ബൂത്ത് യുഡിഎഫ് ചെയർമാൻ ഇ മോയിൻ മാസ്റ്റർ, പി.എം ബാബു, മുഹമ്മദ് എ.കെ, ബഷീർ കണ്ണഞ്ചേരി, ജാസിം കെ എന്നിവരും സംബന്ധിച്ചു.

കോഴിക്കോട് ജില്ലാ തലത്തിൽ 100 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിൽ സ്വർണം കരസ്ഥമാക്കിയ നാജിം, ചെറുവാടി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയും കൊടിയത്തൂർ പാലക്കോട്ടുപറമ്പിൽ കൊളായിൽ കരീം – റസീന ദമ്പതികളുടെ മകനുമാണ്

Related Articles

Leave a Reply

Back to top button