Thiruvambady
തിരുവമ്പാടി – കൂടരഞ്ഞി റോഡിന് 3 കോടി രൂപയുടെ ഭരണാനുമതിതായി ലിന്റോ ജോസഫ് എം എൽ.എ

തിരുവമ്പാടി: തിരുവമ്പാടി – കൂടരഞ്ഞി റോഡ് നവീകരണത്തിന് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥന ബജറ്റിൽ നേരത്തെ ഉൾപ്പെടുത്തിയത് പ്രകാരമാണ് 3 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.
ബി. എം & ബി. സി ടാറിംഗ്, ആവശ്യമുള്ളയിടങ്ങളിൽ കൾവെർട്ടുകൾ, ഡ്രെയിനേജ്, റോഡ് സുരക്ഷാ സംവിധാനങ്ങൾ, സൈൻ ബോർഡുകൾ തുടങ്ങിയവ ഉൾപ്പെടുന്നതാണ് പ്രവൃത്തി. സാങ്കേതികാനുമതി ലഭിച്ചതിന് ശേഷം ടെൻഡർ ചെയ്ത് ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് എം എൽ എ പറഞ്ഞു







