Mukkam

വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാനന്മുഴി യൂണിറ്റിന്റെ; ലക്ഷ്യ 2024; പ്രോത്സാഹന സമ്മാന നറുക്കെടുപ്പ് നടത്തി

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഗസ്ത്യാനന്മുഴി യൂണിറ്റിന്റെ സ്വന്തമായി വ്യാപാരഭവൻ എന്ന സ്വപ്നം സഫലമാക്കുന്നതിനായി നടപ്പാക്കുന്ന ലക്ഷ്യ 2022 പരസ്പര സഹായനിധിയുടെ 10 പേർക്ക് പ്രോത്സാഹന സമ്മാനം നൽകുന്നതിനായുള്ള നറുക്കെടുപ്പ് നടത്തി.

യൂണിറ്റ് ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉത്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി അധ്യക്ഷനായിരുന്നു. നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ ജെസിഐ മുക്കം മൈത്രി പ്രസിഡന്റ് ജിനോജ് കുരുവിള എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി ടി. കെ സുബ്രഹ്മണ്യൻ, വൈസ് പ്രസിഡണ്ട് സുരേഷ് കുമാർപ്രമോദ് സി, മത്തായി മൈക്കിൾ, ബിജു എ സി, മുഹമ്മദ് ഹനീഫ,മോഹൻദാസ് എം. സി,ഷിബു എസ്, രാജേഷ് ഇ കെ,ഓഫീസ് സെക്രട്ടറി രജിഷ, ജാനു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button