Kodiyathur
ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി അക്ഷരോത്സവം സംഘടിപ്പിച്ചു

കൊടിയത്തൂർ : ബാലസംഘം കൊടിയത്തൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച പതിമൂന്നാമത് കേളുവേട്ടൻ സ്മാരക അക്ഷരോത്സവം ചുള്ളിക്കാപറമ്പിൽ ജില്ലാ കോഡിനേറ്റർ പി ശ്രീദേവ് ഉദ്ഘാടനം ചെയ്തു.
ഏരിയ കൺവീനർ എം.ഗോവിന്ദൻ, എൻ. രവീന്ദ്ര കുമാർ, ഗിരീഷ് കാരക്കുറ്റി,
ബച്ചു ചെറുവാടി എന്നിവർ സംസാരിച്ചു.
സെലീന മുജീബ്, ഹാഷ്മി നിയാസ് സി.ടി, ലാലു പ്രസാദ് ഇ, എന്നിവർ അക്ഷരോത്സവം നിയന്ത്രിച്ചു. മുബീന ഇ.കെ സ്വാഗതവും രാകേഷ് ചെറുവാടി നന്ദിയും പറഞ്ഞു.







