Kodanchery
ചെമ്പുകടവ് ഗവൺമെന്റ് യു.പി സ്കൂളിലെ എൽ.എസ്.എസ് യു.എസ്.എസ് ജേതാക്കളെ അനുമോദിച്ചു

കോടഞ്ചേരി : ചെമ്പുകടവ് ഗവൺമെന്റ് യുപി സ്കൂളിലെ എൽ.എസ്.എസ്- യു.എസ്.എസ് ജേതാക്കളായ ശ്രീദിയ കെ ദീപു, അനീന എന്നീ വിദ്യാർഥികളെ സ്കൂൾ അധ്യാപകരും,
പി.ടി. എയും, എം.പി.ടി.എ അംഗങ്ങളും ചേർന്ന് അനുമോദിച്ചു.
കൊറോണയുടെ അതിപ്രസരം സ്കൂളുകൾ അടച്ചിടാൻ കാരണമായിത്തീരുകയും, എന്നാൽ അധ്യാപകർ ഓൺലൈനിലൂടെയും, പ്രത്യേക പരിശീലനങ്ങളിലൂടെ യും നൽകിയ ക്ലാസ്സുകളുടെ പരിശ്രമമാണ് വിജയികൾക്ക് ഉന്നത മാർക്കുകൾ നേടാൻ കാരണമായി തീർന്നത്.
പ്രധാനാധ്യാപകനായ സുരേഷ് തോമസ്, സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ഹിഷാം. എം എച്ച്, എസ് ആർ ജി കൺവീനറായ പ്രത്യുഷ് കണ്ണൂർ, അനീഷ് എബ്രഹാം, ആൻ ട്രീസ ജോസ്, ലുലു മീരാൻ, മുബീന, കവിത, ജുനേഷ്, പിടിഎ പ്രസിഡണ്ട് ഷൈജു ജോസഫ്, ടോണി പന്തലാടി, നസീബത്ത്, എന്നിവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.







