Kodanchery

ലഹരി വിമുക്ത സമൂഹം പ്രചരണ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി: കാഞ്ഞിരപ്പാറ സെൻറ് ജോൺസ് യാക്കോബായ സുറിയാനി സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത സമൂഹം പ്രചരണ പരിപാടി സംഘടിപ്പിച്ചു. കോടഞ്ചേരി എസ് ഐ ബെന്നി സി. ജെ ഉദ്ഘാടനം ചെയ്തു.വികാരി ഫാ. റെജി കോലാനിക്കൽ അധ്യക്ഷനായിരുന്നു.

വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ലഹരിവിരുദ്ധ റാലി സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. കെ എം പൗലോസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.

സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ബെന്നി കൊളക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജ് കെ.വി ട്രസ്റ്റി, പൈലി ജോസഫ്, സെക്രട്ടറി ജോയി പൂവത്തിങ്കൽ, അധ്യാപകരായ അമ്മിണി രാജു, ബീന ബെന്നി, ഷീന ബിജു, സിജി ബാബു,വിദ്യാർഥികളായ അന്ന ബിജു, ബെനിൽ മനേഷ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button