Kodanchery

വേനപ്പാറ സ്കൂളിൽ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

വേനപ്പാറ: ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് വിദ്യാർഥികൾക്കായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർഥികളുടെ സ്വഭാവ രൂപീകരണം സേവന സന്നദ്ധത അച്ചടക്കം ചുമതലാ ബോധം കൃത്യനിഷ്ഠ തുടങ്ങിയ ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് രണ്ടു ദിവസം നീണ്ടു നിന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചത്.

സഹവാസ ക്യാമ്പിന് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഉപജില്ലാ സെക്രട്ടറി അബ്ദുൾ നാസർ സ്കൗട്ട്സ് മാസ്റ്റർമാരായ ചിന്ദുരാജ്, സി ജെ ഷിനോജ്, ജിജോ തോമസ് ഗൈഡ് ക്യാപ്റ്റൻമാരായ വിനി കെ ജോർജ് , ബിനിത ജേക്കബ്ബ് എന്നിവർ നേതൃത്വം നൽകി.

സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം മുക്കം നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ സത്യനാരായണൻ നിർവഹിച്ചു. പിടി എ പ്രസിഡന്റ് ആന്റണി ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി എം പിടി എ പ്രസിഡന്റ് ഭാവന വിനോദ്, സ്കൗട്ട് സ് മാസ്റ്റർമാരായ അബ്ദുൾ നാസർ ജിജോ തോമസ് സ്കൂൾ ലീഡർ പി നഷ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button