India

ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം കെജരിവാള്‍ സത്യപ്രതിജ്ഞ ചെയ്യും; ചടങ്ങിന് മുഖ്യമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ക്ഷണമില്ല

ന്യൂഡല്‍ഹി: 70ല്‍ 62 സീറ്റ് നേടി അധികാരം ഉറപ്പിച്ച അരവിന്ദ് കെജരിവാള്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. സത്യപ്രതിജ്ഞ ചടങ്ങിന് ഇത്തവണ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ക്ഷണമില്ല.

ഞായറാഴ്ച രാംലീലാ മൈതാനത്താണ് ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ കൂടിയായ കെജരിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്. ഡല്‍ഹിയില്‍ മാത്രം ഒതുങ്ങുന്ന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും ക്ഷണിച്ചിട്ടില്ലെന്ന് എഎപി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് പറയുന്നു.

തന്റെ നേതൃത്വത്തിലുള്ള വിശ്വാസം ഒരിക്കല്‍കൂടി ഊട്ടിഉറപ്പിച്ച ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം കെജ്രിവാള്‍ സത്യപ്രതിജ്ഞെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Back to top button