Kodiyathur
കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

കൊടിയത്തൂർ: കൊടിയത്തൂർ പി. ടി. എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് & ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
“കേരളം: ഭാഷ,സംസ്കാരം ജീവിതം” എന്ന വിഷയത്തിൽ നടന്ന ചരിത്ര സെമിനാർ കൊടിയത്തൂർ പഞ്ചായത്ത് അംഗം ഫസൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ ബിജു എം.എസ് അധ്യക്ഷനായി.
കോഴിക്കോട് ജില്ലാ സോഷ്യൽ സയൻസ് റിസോഴ്സ് ഗ്രൂപ്പ് അംഗം പി.സി അബൂബകർ മാസ്റ്റർ വിഷയാവതരണം നടത്തി. മലയാള ഭാഷ ഒരു സംസ്കാരത്തിൻ്റെ അടയാളപെടുത്തൽ ആണെന്നും കേരളത്തിന് ഉന്നത മൂല്യങ്ങളുടെയും പൈതൃകത്തിൻ്റെയും പാരമ്പര്യമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ടി സലീം മടവൂർ മോഡറേറ്റർ ആയിരുന്നു. വർദ്ധിച്ചു വരുന്ന സമൂഹ തിന്മകൾക്കും കൊലപാതകങ്ങൾക്കും ലഹരി ഉപയോഗത്തിനും എതിരെ യൂണിറ്റിൻ്റെ നേതൃത്വത്തിൽ അംഗങ്ങൾ പ്രതിരോധ മതിൽ തീർത്തു.
ഒരു തരത്തിലുമുള്ള ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുകയില്ല എന്നും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകങ്ങൾ ക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും നിലകൊള്ളുമെന്നും കേരളപ്പിറവി ദിനത്തിൽ അംഗങ്ങൾ പ്രതിജ്ഞയെടുത്തു.
സ്കൗട്ട് മാസ്റ്റർ എം.സി അബ്ദുൽ ബാരി, ഗൈഡ്സ് ക്യാപ്റ്റൻ സഹർബാൻ കോട്ട, ഒ.ഇന്ദിര, ഫഹദ് ചെറുവാടി, സി.പി സഹീർ, ഉബൈദുല്ല, ജാസിറ, റുബീന മണ്ണിൽ തോടി, ജിംഷിത, മുൻഷിറ എന്നിവർ നേതൃത്വം നൽകി.







