Kodanchery

കേര കർഷകർക്ക് സമ്പുഷ്ടീകരിച്ച ജൈവ വളം വിതരണം ചെയ്യുന്നതിന്റ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ കേര കർഷകർക്ക് സമ്പുഷ്‌ടീകരിച്ച ജൈവ വളം വിതരണം ചെയ്യുന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.

കർഷകരിൽ നിന്ന് ചാണകം സംഭരിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ സാങ്കേതിക സഹായത്തോടെ ക്ഷീര വികസന വകുപ്പിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ വളമാണ് വിതരണം ചെയ്യുന്നത്. കോഴിക്കോട് ജില്ലയിൽ ക്ഷീരകർഷകർ ഏറെയുള്ള കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സർവ്വ മേഖലയിലും പ്രതിസന്ധി നേരിടുന്ന ക്ഷീരകർഷകരെ സംരക്ഷിച്ചു നിർത്തുന്നതിനും മാർക്കറ്റിൽ ലഭ്യമാകുന്ന ജൈവവളങ്ങളുടെ ഗുണനിലവാര തകർച്ച മൂലം കർഷകർക്ക് നേരിടുന്ന സാമ്പത്തിക നഷ്ടം കുറയ്ക്കുക എന്ന് ഉദ്ദേശത്തോടുകൂടിയുമാണ് ഗ്രാമപഞ്ചായത്ത് ഈ പദ്ധതി ആവിഷ്കരിച്ചതെന്ന് പ്രസിഡന്റ് കൂട്ടിച്ചേർത്തു.

സമ്പുഷ്ടീകരിച്ച ചാണകം ജൈവ വളം ആക്കി മാറ്റുന്നതിന് ആവശ്യമായ ദൈനംദിന സാങ്കേതിക സഹായങ്ങൾക്കും ഫീൽഡ് തല പരിശോധനകൾക്കും കൃഷി ഓഫീസർ രമ്യ രാജൻ, കൃഷി അസിസ്റ്റൻറ് മാരായ റിനീഷ് കെ, രാജേഷ് എം എന്നിവരാണ് നേതൃത്വം നൽകിയത്.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് ബൈർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റോയി കുന്നപ്പള്ളി, കൊടുവള്ളി ബ്ലോക്ക് ക്ഷീര വികസന ഓഫീസർ റെജിമോൾ ജോർജ്, നെല്ലിപ്പൊയിൽ ക്ഷീര സംഘം പ്രസിഡണ്ട് വിൻസന്റ് വടക്കേമുറിയിൽ, മൈക്കാവ് ക്ഷീര സംഘം പ്രസിഡണ്ട് തോമസ് ജോൺ, കോടഞ്ചേരി ക്ഷീര സംഘം പ്രസിഡണ്ട് സേവ്യർ കിഴക്കേകുന്നേൽ, കണ്ണോത്ത് ക്ഷീരസംഘം പ്രസിഡണ്ട് അന്ത്രയോസ് ചുണ്ടാട്ട്, മൈക്കാവ് സംഘം സെക്രട്ടറി സി ജെ പൗലോസ്, ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button