Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിൽ ഉന്നത വിജയികളെ അനുമോദിച്ചു

കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിലെ വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനോമോദിച്ചു. സ്കൂൾ പരിസരത്ത് വെച്ചു നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ഗ്രീൻസ് കൂടരഞ്ഞി നൽകിയ കമ്പ്യൂട്ടർ ഗ്രീൻസ് പ്രസിഡൻറ് ടോമി പ്ലാത്തോട്ടം സ്കൂൾ ഹെഡ്മിസ്ട്രസ് സി.ലൗലി ടി ജോർജിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ കൈമാറി.

ഗ്രീൻസ് കൂടരഞ്ഞി സംഘടിപ്പിച്ച രാഗാസ് 2022 ചിത്രരചന മത്സര വിജയിയായ ആൽഫിൽ പോളിന് ക്യാഷ് അവാർഡും മൊമെന്റോയും LSS വിജയികൾക്കും സബ് ജില്ല കലാകായികമേളകളിൽ വിജയികളായവർക്കുള്ള സമ്മാനവും പരിപാടിയിൽ വിതരണം ചെയ്തു.

സ്‌കൂൾ അസി.മാനേജർ റവ.ഫാ. ടിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പിൽ, ബാബു ചെല്ലംതറയിൽ, ജോയ് മച്ചുകുഴിയിൽ, റോയി പന്തപ്പിള്ളിൽ, ജയ് മോൾ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button