Kodanchery

കോടഞ്ചേരിയിൽ പാലിയേറ്റീവ് കെയർ ശില്പശാല ഒരുക്കി

കോടഞ്ചേരി: കോടഞ്ചേരി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വാളണ്ടിയർ ശാക്തീകരണ ശില്പശാല കോടഞ്ചേരി പെൻഷൻ ഭവനിൽ വച്ചു നടന്നു. സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നത്തിനു വേണ്ടി നടന്ന ശില്പശാലയിൽ കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ പ്രസിഡന്റ്‌ അബ്‌ദുൾ മജീദ്, മറിയാമ്മ ബാബു തിരുവമ്പാടി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.

കെ.എം പൗലോസ്, ജോസ് പട്ടേരിയിൽ, പി.യു ഫിലിപ്പോസ്, സോമിനി ഷാജി, മേഴ്‌സി പൈലി, ബ്രിജിത് എം.ജെ, അശ്വിനി പി എന്നിവർ ഗ്രൂപ്പ്‌ ചർച്ചകൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button