Kodiyathur

ലഹരി വിരുദ്ധ ക്യാമ്പയിൻ സന്ദേശ രേഖ പ്രകാശനം ചെയ്തു

കൊടിയത്തൂർ: വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സമിതി പ്രഖ്യാപിച്ച ‘ലഹരി; ഒടുങ്ങാതിരിക്കാൻ തുടങ്ങാതിരിക്കാം’ എന്ന ലഹരി വിരുദ്ധ പ്രചാരണ ക്യാമ്പയിനോട് അനുബന്ധിച്ച് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി സന്ദേശ രേഖ വിതരണം നടത്തി. സന്ദേശ രേഖ പ്രകാശനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഷംലൂലത്ത് നിർവഹിച്ചു. മണ്ഡലം സ്‌കൂൾ വിങ് കൺവീനർ ശഫറാൻ സി.പി സന്ദേശം ഏറ്റുവാങ്ങി.

പ്രചാരണ ക്യാമ്പയിന്റെ ഭാഗമായി മണ്ഡല തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു സന്ദേശ രേഖ വിതരണം നടത്തും. പ്രചാരണ പരിപാടികൾക്ക് അർഷദ് ബി, മുസ്ലിഹ് വി.കെ, ശുഹൈബ് കെ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button