Kodiyathur

കൊടിയത്തൂരിൽ വനിതാ ലീഗ് കൺവെൻഷൻ നടത്തി

ചെറുവാടി: കൊടിയത്തൂർ പഞ്ചായത്ത് പതിനൊന്നാം വാർഡ് മുസ്ലിംലീഗ് മെമ്പർഷിപ്പ് ക്യാമ്പയിനോട് അനുബന്ധിച്ചുള്ള വനിതാ ലീഗ് കൺവെൻഷൻ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് വനിതാ ലീഗ് പ്രസിഡണ്ട് സി.വി സഫിയ അധ്യക്ഷത വഹിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.വി അബ്ദുറഹ്മാൻ മുഖ്യാതിഥിയായി. പി.സി അബൂബക്കർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർമാരായ പി.പി ഉണ്ണിക്കമ്മു, മുഹമ്മദ് തടായിൽ, പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ ജമാൽ, കെ.സി ബഷീർ മാസ്റ്റർ, ഷുഹൈബ് കൊട്ടുപ്പുറത്ത്, സമീറ പി, നബ്ല യു.ടി, നിയാസ് കെ.വി, ആയിഷ ചേലപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button