Kodanchery

കോടഞ്ചേരിയിൽ വികസന സെമിനാർ നടത്തി

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതി 2023-24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. സെമിനാർ തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ
ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോസ് പെരുമ്പള്ളി വികസന പരിപ്രേക്ഷ്യം അവതരിപ്പിച്ചു.

അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികൾ, ഖര-ദ്രവ മാലിന്യ സംസ്ക്കരണ പദ്ധതികൾ, ഭിന്നശേഷി-വയോജന-ശിശു സൗഹൃദ പഞ്ചായത്ത് ലക്ഷ്യം കൈവരിക്കൽ, റോഡുകൾ, തോടുകൾ, പുഴകൾ തുടങ്ങിയവ ഉൾപ്പെടുന്ന ആസ്ത്ഥിരജിറ്റർ ഡിജിറ്റൽ സർവേ നടത്തി കാലികമാക്കൽ, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, വിപണന കേന്ദ്രത്തിനും ആഴ്ച ചന്തക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും വിപണിയും ഒരുക്കുക, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ സമഗ്ര കുടിവെള്ള പദ്ധതിയായ ജൽജീവന്‍ പദ്ധതി എന്നിവയ്ക്ക് ഊന്നൽ നൽകിയുള്ള പ്രോജക്റ്റുകൾ തയ്യാറാക്കി 2023-24 വാർഷിക പദ്ധതി രൂപീകരിക്കുന്നതിന് യോഗം ചർച്ചയിൽ തീരുമാനിച്ചു.

Related Articles

Leave a Reply

Back to top button