Mukkam
കൊടിയത്തൂർ കോട്ടമൂഴിക്കടവ് നവീകരണ പദ്ധതിക്ക് തുടക്കം കുറിച്ചു

മുക്കം: ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ സഹകരണത്തോടെ ചരിത്ര പ്രാധാന്യമുള്ള ഇരുവഞ്ഞിപ്പുഴയിലെ കോട്ടമൂഴിക്കടവ് നവീകരണവും പൈതൃക സംരക്ഷണവും പുഴയറിവും സംഘടിപ്പിക്കും. പ്രാദേശിക ചരിത്ര പഠനവും പ്രാദേശിക വിനോദ സഞ്ചാര സാധ്യതയും കൂടി ലക്ഷ്യമിട്ടാണ് പദ്ധതി.
പ്രദേശത്തെ ക്ലബ്ബുകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കടവ് നവീകരണവുമായി ബന്ധപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത്, പഞ്ചായത്ത് അംഗങ്ങൾ, പൗരപ്രമുഖർ, എൻ.എസ്.എസ് പ്രതിനിധികൾ എന്നിവർ പദ്ധതി പ്രദേശം സന്ദർശിക്കുകയും വിവിധ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുകയും ചെയ്തു.







