Kodanchery
ബഡ്സ് റീ-ഹാബിറ്റേഷൻ സെന്റർ സന്ദർശനം നടത്തി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾ മൈക്കാവ് ബഡ്സ് റീ-ഹാബിലിറ്റേഷൻ സെന്റർ സന്ദർശനം നടത്തി. സന്ദർശനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്ക് ക്രിസ്തുമസ് വിരുന്നൊരുക്കുകയും കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
നല്ലപാഠം കോ-ഓർഡിനേറ്റേഴ്സ് ഷിജോ ജോൺ, ജിസ്സി പി ജോസഫ്, ബിബി കുര്യൻ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ റിയാനസ് സുബൈർ, മെമ്പർമാരായ ചിന്ന അശോകൻ, രാജു വെട്ടിക്കാമലയിൽ, ഏലിയാമ്മ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.







