Kodanchery

പെയിൻ ആൻഡ് പാലിയേറ്റിവ് കെട്ടിട നിർമ്മാണ ഫണ്ട്‌ കൈമാറി

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹൈസ്കൂൾ 1972 എസ്‌.എസ്.എൽ.സി ബാച്ച് അൻപതാം വാർഷിക കൂട്ടായ്മ പെയിൻ & പാലിയേറ്റീവ്‌ ഫിസിയോതെറാപ്പി കെട്ടിട നിർമ്മാണ ഫണ്ടിലേക്ക് 112000 രൂപ സംഭാവന ചെയ്തു.

കോടഞ്ചേരി പാലിയേറ്റീവിൽ വച്ചു നടന്ന യോഗത്തിൽ എസ്.എസ്.എൽ.സി കൂട്ടായ്മ പ്രസിഡന്റ്‌ സണ്ണി വർഗീസ് പാലിയേറ്റീവ് പ്രസിഡന്റ്‌ കെ.എം പൗലോസിന് തുക കൈമാറി. സണ്ണി അറക്കൽ, വി.കെ പരമേശ്വരൻ, സണ്ണി പൊട്ടയിൽ, റ്റിറ്റി പേക്കുഴി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button