Kodiyathur

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ ത്രിദിന ക്യാമ്പ് നടത്തി

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ത്രിദിന വാർഷിക സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. സാംസ്കാരിക ഘോഷയാത്രയോടെ ആരംഭിച്ച ക്യാമ്പ് കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. സ്കൗട്ട് ചീഫ് ഡിസ്ട്രിക്ട് കമ്മിഷണർ വി.ഡി സേവ്യർ മുഖ്യാതിഥിയായി. സ്കൗട്ട് മുക്കം ലോക്കൽ അസോസിയേഷൻ സെക്രട്ടറി പി.എം അബ്ദുൽ നാസർ ക്യാമ്പ് വിശദീകരണം നടത്തി.

സ്വയം ഒരു തൊഴിൽ, പാലിയേറ്റിവ് കെയർ പദ്ധതി ഡോക്യുമെന്ററി പ്രദർശനം, അഗ്നി സുരക്ഷാ ജീവൻ രക്ഷ പരിശീലന കളരി, കൃഷി പാഠം, സർവ്വ മത പ്രാർത്ഥന, സംഗീത നിശ
തുടങ്ങിയ പരിപാടികൾ മൂന്ന് ദിവസത്തെ ക്യാമ്പിന്റെ ഭാഗമായി നടന്നു. നീണ്ട വർഷത്തെ അധ്യാപക സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള ആദരവും ഉപഹാര സമർപ്പണവും നടത്തി. പി.ടി.എ പ്രസിഡന്റ് എസ്.എ നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എം.എസ് ബിജു, ഹെഡ്മാസ്റ്റർ ജി സുധീർ,
ഒ ഇന്ദിര, പി.സി അബ്ദുറഹിമാൻ, കെ.ടി സലീം, സി മഹജൂർ, സി.പി സഹീർ, ഇർഷാദ് ഖാൻ, സ്കൗട്ട് മാസ്റ്റർ എം.സി അബ്ദുൽ ബാരി, ഗൈഡ്സ് ക്യാപ്റ്റൻ ഷഹർബാൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button