മാടച്ചാൽ ശ്രീ മുത്തപ്പൻകാവിൽ തിരുവാതിര മഹോത്സവം ഡിസംബർ 30 മുതൽ ജനുവരി 6 വരെ

തിരുവമ്പാടി: മാടച്ചാൽ ശ്രീ മുത്തപ്പൻകാവ് തിരുവാതിര മഹോത്സവം 2022 ഡിസംബർ 30 മുതൽ 2023 ജനുവരി 6 വരെയുള്ള ദിവസങ്ങളിൽ വിവിധങ്ങളായ ആചാര, അനുഷ്ഠാന, ആഘോഷങ്ങളോടെ നടക്കും. വിപുലമായ ആഘോഷപരിപാടികളിലൂടെയും മാതൃകാപരമായ സംഘാടകത്തിലൂടെയും ഉത്തരകേരളത്തിന്റെ സുപ്രധാന ഉത്സവങ്ങളിലൊന്നായി മാടച്ചാല്‍ മുത്തപ്പന്‍കാവിലെ തിരുവാതിര മഹോത്സവം അറിയപ്പെട്ടുവരുന്നു.
ഡിസംബർ 30 വെള്ളിയാഴ്ച പ്രശസ്ത സിനിമാ താരം ദേവരാജ് കോഴിക്കോടിന്റെ നായകത്വത്തിൽ ജനപ്രിയ ഗായകരും മിമിക്രി കലാകാരന്മാരും അണിനിരക്കുന്ന ഉത്സവരാവ്, ഡിസംബർ 31 ശനിയാഴ്ച മാതൃസമിതി മാടച്ചാലും രാജൻ കല്ലുരുട്ടിയും ചേർന്ന് നയിക്കുന്ന നൃത്ത സംഗീതവിരുന്ന്, ജനുവരി 1 ഞായറാഴ്ച പ്രതിഭാ നെല്ലിക്കാപ്പൊയിൽ അവതരിപ്പിക്കുന്ന കലാസന്ധ്യ, ജനുവരി 2 തിങ്കളാഴ്ച മൂൺലൈറ്റ് കാലിക്കറ്റ് അവതരിപ്പിക്കുന്ന സൗണ്ട് മാജിക്ക്, ജനുവരി 4 ചൊവ്വാഴ്ച്ച മാതൃസമിതി മാടച്ചാൽ അവതരിപ്പിക്കുന്ന നൃത്ത സംഗീത വിരുന്ന്, ജനുവരി 4 ബുധനാഴ്ച്ച മിനിസ്ക്രീൻ താരം വിന്നി സുമിത്രൻ നയിക്കുന്ന ചിരി മഹോത്സവം എന്നീ പരിപാടികൾ നടക്കും.







