Kodiyathur
ഫോസ ആദ്യ ബാച്ച് വിദ്യാർത്ഥികൾ ജലയാത്ര നടത്തി

കൊടിയത്തൂർ: പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ ആദ്യ ബാച്ചിലെ വിദ്യാർത്ഥികൾ ചാലിയാർ പുഴയിൽ ജലയാത്ര നടത്തി. രാവിലെ 8 മണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തിയ യാത്ര ഫോസ ഫസ്റ്റ് ബാച്ച് കൺവീനർ അഷ്റഫ് കൊളക്കാടൻ ഫ്ലാഗ് ഓഫ് ചെയ്തു. അബുൽ ഹസ്സൻ എടവണ്ണ ഉദ്ഘാടനം പ്രസംഗം നടത്തി.
വഹാബ് കൊടിയത്തൂർ, കുന്നത്ത് മുഹമ്മദ്, ഒ.കെ ആയിഷ, കരീം ചക്കാലൻ കുന്ന്, എൻ.കെ മുഹമ്മദ്, ടി.പി മുഹമ്മദ്, ഫാത്തിമ കുട്ടി, രാജൻ കൊടിയത്തൂർ, കെ.സി അബ്ദുറഹിമാൻ, അസ്ലം കൊടിയത്തൂർ, അബ്ദുറഹിമാൻ ഉള്ളാട്ടിൽ തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.






