Mukkam
കരുണ സ്വാശ്രയ സംഘം വാർഷികാഘോഷം നടത്തി

മുക്കം: കാരമൂല കരുണ സ്വാശ്രയ സംഘത്തിന്റെ പതിനൊന്നാം വാർഷികവും കുടുംബ സംഗമവും
വിവിധ കലാ കായിക പരിപാടികളോട് കൂടി സംഘടിപ്പിച്ചു. വാർഡ് മെമ്പർ ജംഷീദ് ഒളകര ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് അബ്ദു തരിപ്പയിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ജമീല മുഖ്യാതിഥിയായി.
സംഘം സെക്രട്ടറി ടി.കെ സുധീരൻ, ടി.പി ശിവരാജൻ, ജയപ്രസീന, ടി.കെ ഷൺമുഖദാസ്, മുഹമ്മദ് തരിപ്പയിൽ, ടി.കെ ചാത്തുക്കുട്ടി, ടി.കെ വേലായുധൻ, അമ്പലക്കണ്ടി വേലായുധൻ തുടങ്ങിയവർ സംബന്ധിച്ചു.







