India

വീണ്ടും ബസ് അപകടം; കര്‍ണാടയില്‍ കല്ലട ബസ് മറിഞ്ഞ് പെരിന്തല്‍മണ്ണ സ്വദേശിനി മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

ബംഗളൂരു: കെഎസ്ആര്‍ടിസി ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ച് 19 പേര്‍ മരിച്ച സംഭവത്തില്‍ നടുക്കം വിട്ടുമാറുന്നതിന് മുമ്പ് വീണ്ടുമൊരു ബസ്സപകടം. കര്‍ണാടകയിലെ ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന കല്ലട ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് അപകടം. കര്‍ണാടകയിലെ ഹുന്‍സൂരിനടുത്ത് വെച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയാണ് അപകടത്തില്‍ മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

കല്ലട ബസ്സിന് മുമ്പില്‍ സഞ്ചരിച്ചിരുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് അപകടം സംഭവിച്ചത്. ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ കല്ലടയുടെ തന്നെ മറ്റൊരു ബസില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.

Related Articles

Leave a Reply

Back to top button