Mukkam
സംസ്ഥാന സ്കൂൾ കായികമേള മെഡൽ ജേതാവിനെ ആദരിച്ചു

മുക്കം: സംസ്ഥാന സ്കൂൾ കായികമേളയിൽ ജാവലിൻ ത്രോയിൽ വെള്ളിമെഡൽ കരസ്ഥമാക്കിയ കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിലെ കെ.പി ലയനയെ വാർഡ് യു.ഡി.എഫ് കമ്മിറ്റി ആദരിച്ചു.
വാർഡ് മെമ്പർ ജംഷിദ് ഒളകര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലിംലീഗ് മണ്ഡലം പ്രസിഡണ്ട് സി.കെ കാസിം വിദ്യാർത്ഥിനിക്ക് ഉപഹാരം നൽകി.






