Kerala

ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും; സ്വീകരണമൊരുക്കി പ്രവര്‍ത്തകരും, ഒപ്പം റോഡ് ഷോയും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 10.30ക്ക് പാര്‍ട്ടി ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. മൂന്നരമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ബിജെപിയുടെ നാഥനായി കെ സുരേന്ദ്രന്‍ എത്തുന്നത്. ഇതോടെ പ്രവര്‍ത്തകരും ആവേശത്തിലാണ്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലാണ് കെ സുരേന്ദ്രന് സ്വീകരണം ഒരുക്കിയിരിക്കുന്നത്. ഇതിന് ശേഷം ബിജെപി ആസ്ഥാനത്തേക്ക് റോഡ് ഷോയുമുണ്ടാകും. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ചടങ്ങുകളില്‍ പങ്കെടുക്കും.

ഗവ. ലോ കോളേജിന് സമീപം കുന്നുകുഴിയിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് സുരേന്ദ്രന്‍ അധ്യക്ഷനായി ചുമതല ഏല്‍ക്കുന്നത്. തുടര്‍ന്ന് അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 9:30ന് സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെത്തുന്ന സംസ്ഥാന അധ്യക്ഷനെ സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തില്‍ എംജി റോഡിലൂടെ പിഎംജി ജംഗ്ഷന്‍ വഴി ബിജെപി സംസ്ഥാന ആസ്ഥാനത്തേക്ക് ആനയിക്കും.

Related Articles

Leave a Reply

Back to top button