മുത്തേരി സ്പോർട്സ് അക്കാദമി മൂന്നാമത് വോളിബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു

മുക്കം: മുത്തേരി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച മൂന്നാമത് വോളിബോൾ ടൂർണ്ണമെന്റിൽ മുക്കം ഗുരുകുലം പി.എസ്.സി സെന്ററിനെ പരാജയപ്പെടുത്തി മേലേമ്ബ്ര ബ്രദേഴ്സ് ഓമശ്ശേരി ജേതാക്കളായി. രാത്രി ഒന്നര വരെ നീണ്ട മത്സരങ്ങൾ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരത്തിലധികം ആളുകളാണ് മുത്തേരി എം.എസ്.എ ഫ്ലഡ്ലിറ്റ് ഗ്രൗണ്ടിൽ തടിച്ചു കൂടിയത്. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു ആദ്ധ്യക്ഷ്യത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ എ കല്യാണിക്കുട്ടി, എം.ടി വേണുഗോപാലൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന തലത്തിലുള്ള നിരവധി താരങ്ങൾ അണിനിരന്ന ടൂർണ്ണമെന്റിൽ മേലേമ്ബ്ര ബ്രദഴ്സിന്റെ നജീബ് ഹസ്സൻ മികച്ച കളിക്കാരനായും, ഹാരിസ് മികച്ച സെറ്ററായും, ഗുരുകുലത്തിന്റെ വിശാൽ മികച്ച അറ്റാക്കറായും തിരഞ്ഞെടുക്കപ്പെട്ടു. മുത്തേരി സ്പോർട്സ് അക്കാദമി അംഗങ്ങളായ ജയരാജൻ പി.കെ, പ്രശോഭ് കുമാർ, ജയൻ, അഡ്വ.ദിൽജിത്ത്, ഷിജു, രാജീവ്, സുകു, സബിൻ, സജീവ്, സുകുമാരൻ എം.സി, പ്രജിത്ത്, പത്മരാജൻ, സനൽ തുടങ്ങിയവർ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.







