Mukkam

റിപ്പബ്ലിക് ദിന പരേഡ്; പരിശീലന പരിപാടിക്ക് മുക്കത്ത് തുടക്കം

മുക്കം: റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കേണ്ട സിവിൽ ഡിഫൻസ് വളണ്ടിയർമാർക്കുള്ള പരിശീലനത്തിന് മുക്കത്ത് തുടക്കമായി. കേരള ഫയർ ആൻഡ് റെസ്ക്യൂവിനു കീഴിലുള്ള ജില്ലയിലെ അഞ്ചു ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് വളണ്ടിയർമാർ പരിശീലന പരിപാടിയിൽ പങ്കാളികളായി.

മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം.എ ഗഫൂർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എ.എസ്.ടി.ഒ എം.സി മനോജ്‌, എ.എസ്.ടി.ഒ കെ നാസർ, വൈ.പി ഷറഫുദ്ദ്ധീൻ, കെ.പി അമീറുദ്ധീൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button