Entertainment

ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്; ഒരു ബന്ധത്തിലും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല; വീണ നന്ദകുമാര്

ആസിഫ് അലി നായകൻ ആയി എത്തിയ ചിത്രമായ കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ നായികയായി എത്തി മലയാളികളുടെ പ്രിയ താരം ആയി മാറിയ നടി ആണ് വീണ നന്ദകുമാർ. ഇപ്പൊൾ ഒരു അഭിമുഖത്തിൽ നടി നടത്തിയ വെളിപ്പെടുത്തലുകൾ ആണ് ഏവരെയും ഞെട്ടിക്കുന്ന ഒന്ന്. തനിക്ക് പല പ്രണയങ്ങളും ഉണ്ടായിട്ടുണ്ടെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വീണ തുറന്ന് പറയുന്നൂ. ഒരു നല്ല പ്രണയിനി ആണ് താൻ എന്ന് തന്റെ കാമുകന്മാർ പറയും എന്നും വീണ പറഞ്ഞു.

വീണ പറഞ്ഞത്തിങ്ങനെ;

“പ്രണയിക്കാത്തവരായി ആരെങ്കിലുമുണ്ടോ. ജീവിതത്തില്‍ എനിക്ക് ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുപോലെ ബ്രേക് അപ്പുകളും. ഒരുപ്രണയത്തെക്കുറിച്ചും എനിക്ക് കുറ്റബോധം തോന്നിയിട്ടില്ല. ആ സമയത്ത് അത് ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. ഒരു നല്ല പ്രണയിനിയാണ് ഞാനെന്ന് എന്റെ കാമുകന്മാരോട് ചോദിച്ചാല്‍ പറയും. നിലവില്‍ ഞാന്‍ എന്നെ പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ചുറ്റുമുള്ള ആള്‍ക്കാരെയും ഇപ്പോള്‍ പ്രണയിക്കുന്നു.

ബ്രേക് അപ് ആയ പ്രണയങ്ങള്‍ പാഠങ്ങളൊന്നും നല്‍കിയിട്ടില്ല. എന്റെ ജീവിതത്തിലുണ്ടായ എല്ലാ മോശം അനുഭവങ്ങളും എനിക്ക് ഓരോ പാഠങ്ങള്‍തന്നെയാണ്. അതില്‍ എന്റെ കാമുകന്മാര്‍മുതല്‍ ഞാന്‍ പരിചയപ്പെട്ട ആളുകള്‍വരെ. എല്ലാം നല്ലതിനുവേണ്ടി എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പിറകോട്ട് ചിന്തിക്കുമ്ബോള്‍ കാണുന്ന എല്ലാ കാര്യങ്ങളിലും ഞാന്‍ സന്തോഷവതിയാണ്.”

സെന്തില്‍രാജിന്റെ സംവിധാനത്തില്‍ 2017ല്‍ പുറത്തിറങ്ങിയ കടംകഥയായിരുന്നു വീണയുടെ ആദ്യ ചിത്രം. വിനയ് ഫോര്‍ട്, ജോജു ജോര്‍ജ് എന്നിവരായിരുന്നു നായകന്‍മാര്‍.ആദ്യ ചിത്രത്തില്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും രണ്ടാം വരവ് വീണ ഗംഭീരമാക്കി.അഭിമുഖങ്ങളില്‍ തുറന്ന് സംസാരിക്കുന്ന രീതി വീണയ്ക്ക് ആരാധകരെയും വിമര്ശകരെയും സമ്ബാദിച്ച്‌ നല്‍കിയിട്ടുണ്ട്.

രണ്ടെണ്ണം അടിച്ചാല്‍ നന്നായി സംസാരിക്കുമെന്ന് ഒരു അഭിമുഖത്തില്‍ വീണ പങ്കുവച്ചത് ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു. ഇപ്പോഴിതാ അതിനോട് പ്രതികരിച്ചിരിക്കുകയാണ് വീണ.

‘മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് മടിക്കുന്നത്. അത് അത്രവലിയ കുറ്റമാണോ? ബിയറടിച്ചാല്‍ കുറച്ചധികം സംസാരിക്കും എന്ന് ഞാനൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഞാന്‍ ബിയര്‍ കഴിക്കാറുണ്ട്. ഇന്നത്തെ തലമുറയിലെ ഭൂരിഭാഗം കുട്ടികളും ബിയര്‍ അടിക്കുന്നവരാണ്. അത് തുറന്നു പറയുന്നതില്‍ കുഴപ്പമുള്ളതായി എനിക്ക് തോന്നിയിട്ടില്ല. മറ്റൊരാളെയും ദ്രോഹിക്കുന്ന കാര്യമൊന്നുമല്ലല്ലോ. അത് ഓരോരുത്തരുടെയും സ്വകാര്യ ഇഷ്ടങ്ങളാണ്. പിന്നെ, ഞാന്‍ പറഞ്ഞത് വളച്ചൊടിച്ച്‌ ആഘോഷിക്കുന്നതും ട്രോള്‍ വീഡിയോ ഇറക്കുന്നതുമൊക്കെ ശരിയാണോ എന്നത് അത് ചെയ്യുന്നവര്‍ ചിന്തിക്കുക’ വീണ പറഞ്ഞു.

വീണ അധികം സംസാരിക്കാത്ത ആളാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം, തനിക്ക് തോന്നിയാല്‍ കുറേ സംസാരിക്കുമെന്നും രണ്ടെണ്ണം അടിച്ചാല്‍ ഒരുപാട് സംസാരിക്കുമെന്നുമായിരുന്നു നടിയുടെ മറുപടി. ”അത്ര വലിയ കപ്പാസിറ്റിയൊന്നും ഇല്ല. കുറച്ചേ ആയുള്ളൂ ഇതൊക്കെ തുടങ്ങിയിട്ട്. ബിയറാണ് ഇഷ്ടം. ചിലപ്പോള്‍ ഒരെണ്ണം അടിച്ചാലും നന്നായി സംസാരിക്കും”, വീണ പറഞ്ഞു.

ചിത്രം ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുമ്പോള്‍ ആസിഫ് അലിയോട് ഒരുപാട് ഇഷ്ടം തോന്നുന്നുവെന്നും വീണ പറഞ്ഞു. നാല് പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. മുന്നോട്ട് പോകില്ല എന്ന് തോന്നിയപ്പോള്‍ പരസ്പരധാരണയോടെയാണ് പിരിഞ്ഞതെന്നും വീണ അഭിമുഖത്തില്‍ പറഞ്ഞു. ‘കടങ്കഥ’യാണ് വീണയുടെ ആദ്യചിത്രം. ‘കോഴിപ്പോര്’ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

two × 2 =

Back to top button
Close
Close