Mukkam

പി.കെ ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മുക്കത്ത് യൂത്ത് ലീഗ് പ്രകടനം നടത്തി

മുക്കം: സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനെ തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മുക്കത്ത് യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി.

ലാത്തി ചാർജ്ജ് നടത്തിയും ജയിലിലടച്ചും ജനാധിപത്യ സമരങ്ങളെ തകർക്കാമെന്നത് വ്യാമോഹമാണന്ന് യൂത്ത് ലീഗ് കൂട്ടിച്ചേർത്തു. ജില്ലാ സെക്രട്ടറി എം.ടി സൈദ് ഫസൽ പ്രകടനം ഉദ്ഘാടനം ചെയ്‌തു. എം.ടി മുഹ്സിൻ അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button