Kodiyathur

ലഹരിക്കെതിരെ മഹല്ലുകളിൽ ബോധവത്കരണം ശക്തമാക്കണം: വിസ്ഡം പ്രചാരണ സംഗമം

കൊടിയത്തൂർ: വിദ്യാർത്ഥികൾക്കിടയിൽ ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തിൽ മഹല്ലുകൾ ബോധവൽകരണം ശക്തമാക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രചാരണ സംഗമം അഭിപ്രായപ്പെട്ടു. വിദ്യാലയ പരിസരങ്ങളിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സജീവമാക്കണമെന്നും ലഹരി വിൽപനക്കാരെയും വിതരണക്കാരെയും കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കാൻ അധികാരികൾ തയ്യാറാകണമെന്നും സംഗമം ആവശ്യമുന്നയിച്ചു.

ഗ്രീൻവാലി ക്യാമ്പസിൽ നടന്ന പ്രചാരണ സംഗമം വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജോയിൻ സെക്രട്ടറി ജസീൽ മദനി കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മണ്ഡലം പ്രസിഡണ്ട് ജമാൽ ചെറുവാടി അധ്യക്ഷത വഹിച്ച പരിപാടിയിൽ ഭാരവാഹികളായ വി.കെ കബീർ, ഹബീബ് റഹ്മാൻ, അസീൽ സി.വി, ഡോ.മുബീന്‍ എം, മുസ്ലിഹ് വി.കെ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button