രുചി വൈവിധ്യം കൊണ്ട് ശ്രദ്ധേയമായി സ്‌കൂൾ ഫുഡ് ഫെസ്റ്റ്

മുക്കം: ഓർമകളിലേക്ക് ഒതുങ്ങി പോയ പഴയകാല വിഭവങ്ങൾ തൊട്ട് പുതിയ തലമുറയുടെ പുത്തൻ രുചി വൈവിദ്ധ്യങ്ങൾ വരെ ചേർത്ത് മൊയ്‌തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച ഫുഡ് ഫെസ്റ്റ് ‘ഫെസ്റ്റ് ആൻഡ് ടേസ്റ്റ്’ ശ്രദ്ധേയമായി. വിവിധ തരം പായസങ്ങൾ, കപ്പ വിഭവങ്ങൾ, മാംസ വിഭവങ്ങൾ, അറേബ്യൻ ഐറ്റംസ്, റൈസ് വിഭവങ്ങൾ, അപ്പത്തരങ്ങൾ, പുട്ടുകൾ, പൊരികൾ, കറികൾ, ജ്യൂസുകൾ, കേക്കുകൾ തുടങ്ങി മുന്നൂറിൽ പരം ഐറ്റങ്ങളുണ്ടായിരുന്നു പ്രദർശനത്തിനും വില്പനയ്ക്കും.
സ്‌കൂൾ പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത കുക്കറി ഷോ അവതാരിക റിൻസി ജോൺസൺ ഫുഡ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ഓർഫനേജ് സെക്രട്ടറി വി അബ്ദുള്ള കോയ ഹാജി, എം.എം.ഒ അകാഡമിക് ഡയറക്ടർ പി അബ്ദു മാസ്റ്റർ, ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ പി പി മോനുദ്ദീൻ, വി അബ്ദുറഹിമാൻ, പി.ടി.എ പ്രസിഡന്റ് പി.എം ഹബീബ്റഹ്മാൻ, സ്കൂൾലീഡർ പി.എം ആയിഷ തുടങ്ങിയവർ സംസാരിച്ചു.







