മുക്കം ഫെസ്റ്റ് പതിനഞ്ചാം ദിവസം പിന്നിട്ടു; ഫെസ്റ്റിൽ ജനത്തിരക്കേറുന്നു

മുക്കം: മുക്കം ഫെസ്റ്റിന്റെ പതിനഞ്ചാം ദിവസമായ ഇന്നലെ ഫെസ്റ്റ് ഗ്രൗണ്ട് ജനസാഗരമായി മാറി. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ നേരിട്ട് കാണുന്നതിനും വിവിധ കാലപരിപാടികൾ ആസ്വദിക്കുന്നതിനുമായി ഫെസ്റ്റിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലിയാണ്. എക്സിബിഷൻ കമ്മിറ്റി അംഗം അബ്ദുള്ള കുമാരനല്ലൂർ അധ്യക്ഷത വഹിച്ച സാംസ്‌കാരിക സന്ധ്യ ആദർശ് രജീന്ദ്രൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ റംല ഗഫൂർ, എ.കെ സിദ്ധിഖ്, കെ.ടി നളേശൻ, ദിവ്യ, ജോസഫ് വി സോജൻ തുടങ്ങിയവർ സംസാരിച്ചു. സാംസ്‌കാരിക സമ്മേളനത്തെ തുടർന്ന് വേദിയിൽ വിവിധ കലാപരിപാടികൾ വൻ ജനപങ്കാളിത്തത്തോടെ അരങ്ങേറി.
വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.







