
മുക്കം : അമിത വേഗതയിൽ ദിശ മാറി വന്ന സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരി കെ എം സി ടി എഞ്ചിനിയറിംഗ് കോളേജ് ബി ടെക് വിദ്യാർത്ഥിനി റഫ റഷീദ് (21) മരിച്ചു.
സംസ്കാരം ഇന്ന് (05-02-2023- ഞായർ) ഉച്ച കഴിഞ്ഞ് 03:00-മണിക്ക് മാത്തോട്ടം ജുമാ മസ്ജിദിൽ.
ഇന്നലെ (ശനിയാഴ്ച) രാത്രി ഏഴരയോടെയാണ് അപകടം.
കോഴിക്കോട് നിന്നും മണ്ണൂരിലേക്ക് പോകുകയായിരുന്ന ദേവീകൃഷ്ണ ബസ് അമിത വേഗതയിൽ ദിശ തെറ്റിച്ചു വന്നാണ് അപകടമുണ്ടാക്കിയത്.
റിഫ മോഡേൺ ബസാറിൽ നിന്ന് പാറപ്പുറം റോഡിലേക്ക് കടക്കാനായി സ്കൂട്ടറുമായി നിൽക്കുമ്പോഴാണ് ബസ് ഇടിച്ചു തെറിപ്പിച്ചത്.
കോഴിക്കോട് പാളയം ഐശ്വര്യ മെറ്റൽസ് ഉടമ നല്ലളം മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ കെ എം റഷീദിന്റെ മകളാണ്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







