Kodanchery

കോടഞ്ചേരിയിൽ ലഹരി വിരുദ്ധ ബോധവത്കരണ സെമിനാർ നടത്തി

കോടഞ്ചേരി: എ.കെ.സി.സി കോടഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യുവജനങ്ങളിലും വിദ്യാർത്ഥികളിലും വർദ്ധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവത്കരണ ക്ലാസ്സ്‌ നടത്തി. പ്രൊഫഷണൽ ട്രെയിനർമാരായ ആന്റണി ജോയ്, ലിസ കോളേജ് അധ്യാപകനായ ഷൈജു അതിരമ്പുഴ എന്നിവർ ക്ലാസുകൾ നയിച്ചു.

കോടഞ്ചേരി ഇടവക വികാരി ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ, എ.കെ.സി.സി പ്രസിഡന്റ്‌ ഷാജു കരിമഠത്തിൽ, ജെസ്റ്റിൻ തറപ്പേൽ, ബിബിൻ കുന്നത്ത്, ഷില്ലി സെബാസ്റ്റ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button