Mukkam

ന്യുക്ലിയ 2023 സയൻസ് എക്സ്പോയിൽ ഒന്നാം സ്ഥാനം നേടി കൂടരഞ്ഞി സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് വിദ്യാർത്ഥികൾ

മുക്കം: കെ.എം.സി.ടി എൻജിനീയറിങ് കോളേജിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ന്യൂക്ലിയ 2023’ സയൻസ് എക്സ്പോയിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ അഫിൻ കെ.എ, മെൽവിൻ മാത്യു ജേക്കബ് എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി. ഒന്നാം സമ്മാനമായി 5000 രൂപയും സർട്ടിഫിക്കറ്റുമാണ് ലഭിച്ചത്.

സംസ്ഥാന ശാസ്ത്രമേളയിൽ വർക്കിംഗ് മോഡൽ വിഭാഗത്തിൽ അവതരിപ്പിച്ച ‘വ്യായാമത്തിലൂടെ വൈദ്യുതി’ എന്ന ആശയത്തിന് എ ഗ്രേഡ് ഇവർ കരസ്ഥമാക്കിയിരുന്നു. കൂടരഞ്ഞി കപ്പോടത്ത് അഷ്റഫ്-മറിയംബി ദമ്പതികളുടെ മകനാണ് അഫിൻ. കൂടരഞ്ഞി മംഗലത്തിൽ ജേക്കബ് മാത്യു-റീജ ദമ്പതികളുടെ മകനാണ് മെൽവിൻ.

Related Articles

Leave a Reply

Back to top button