Mukkam
പുസ്തക സഞ്ചാരത്തിന് മുക്കത്ത് സ്വീകരണം നല്‍കി

മുക്കം: എസ്.എസ്.എഫ് മഴവില്‍ ക്ലബും ഐ.പി.ബി ബുക്സും ചേര്‍ന്ന് സംഘടിപ്പിച്ച പുസ്തക സഞ്ചാരത്തിന് മുക്കം ഡിവിഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുക്കം എസ്.കെ പാര്‍ക്കില്‍ സ്വീകരണം നല്‍കി. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എം സ്വാബിര്‍ സഖാഫി സ്വീകരണം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ എ.പി മുരളീധരന്‍ സാംസ്കാരിക പ്രഭാഷണം നടത്തി.
അഡ്വ. അഷ്റഫ് നിസാമി തെച്ച്യാട് പ്രമേയ പ്രഭാഷണം നടത്തി. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി റാഷിദ് എം.ടി, എസ്.വൈ.എസ് സോണ്‍ സെക്രട്ടറി കെ.ടി അബ്ദുറഹിമാന്‍, സുല്‍ഫീക്കര്‍ സഖാഫി, റഹീം സഖാഫി, ഡിവിഷന്‍ ജനറല്‍ സെക്രട്ടറി അഷ്റഫ് കെ.വി, ശഹീന്‍ കൊടിയത്തൂര്‍ തുടങ്ങിയവർ സംസാരിച്ചു.







