Mukkam
ഗ്രെയ്സ് പാർക്കിന് തറക്കല്ലിട്ടു

മുക്കം: വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിൽ നിന്നും വിദ്യാർത്ഥി യുവജനങ്ങളെ രക്ഷിക്കുന്ന ഡി അഡിക്ഷൻ സെന്റർ, വയോജനങ്ങൾക്ക് വിനോദവും വിശ്രമവും നൽകുന്ന ഡേ കെയർ, സൈക്യാട്രി യുണിറ്റ് എന്നിവ ഉൾക്കൊള്ളുന്ന ഗ്രെയ്സ് പാർക്കിന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി അഹമ്മദ് തറക്കല്ലിട്ടു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.ടി മുഹമ്മദ് ബഷീം എം.പി ലോഗോ പ്രകാശം ചെയ്തു.
ചടങ്ങിൽ കാരശേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശാഹിന, ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാൻ വി കുഞ്ഞാലി, ഡോ.പി.സി അൻവർ, ഒ അബ്ദുല്ല, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് പി അലി അക്ബർ, സി.കെ കാസിം, എം.ടി അഷ്റഫ്, സി.പി ചെറിയ മുഹമ്മദ്, കെ.പി.യു അലി, ഗ്രെയ്സ് ചെയർമാൻ പി.കെ ശരീഫുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.പി അഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.






