Kodanchery
കോടഞ്ചേരിയിൽ ആം ആദ്മി പ്രതിഷേധ പ്രകടനം നടത്തി

കോടഞ്ചേരി: കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ ബഡ്ജറ്റിലെ നികുതി വർദ്ധനവുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി കോടഞ്ചേരി പഞ്ചായത്ത് കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
സാധാരണ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സർക്കാർ തീരുമാനങ്ങൾ പിൻവലിക്കണമെന്നും നിയമസഭാ സാമാജികളുടെയും മന്ത്രിമാരുടെയും ശമ്പള വർധനത്തേക്കാൾ ഉപരിയായി അർദ്ധ പട്ടിണിക്കാരും അശരണരുമായ സാധാരണ ജനത്തിന്റെ ക്ഷേമപെൻഷൻ പതിനായിരം രൂപയാക്കണം എന്നും ആം ആദ്മി പ്രതിഷേധ യോഗത്തിൽ ആവശ്യപ്പെട്ടു. എബ്രഹാം വാമറ്റം, ജെയിംസ് മറ്റത്തിൽ, സണ്ണി വി ജോസഫ്, ഏലിയാസ് പാടത്തുകാട്ടിൽ തുടങ്ങിയവർ സംസാരിച്ചു.







