Kodiyathur

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; കൊടിയത്തൂരിൽ പബ്ലിക് ഹിയറിംഗ് നടന്നു

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിന്റെ ഭാഗമായി പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ കഴിഞ്ഞ ആറ് മാസത്തെ തൊഴിലുറപ്പ് പ്രവർത്തനങ്ങൾ സോഷ്യൽ ഓഡിറ്റിന് വിധേയമാക്കിയങ്കിലും റിപ്പോർട്ടിൽ അപാകതകൾ ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തൊഴിലുറപ്പ് തൊഴിലാളികൾ, വാർഡ് വികസന സമിതി അംഗങ്ങൾ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

നേരത്തെ ഓരോ വാർഡിലും തൊഴിലുറപ്പ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് വായിച്ചു കേൾപ്പിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ അനുഭവിക്കുന്ന പ്രശ്നങ്ങളും വരും വർഷങ്ങളിൽ നടപ്പാക്കേണ്ട മാറ്റങ്ങളും ചർച്ച ചെയ്തു. തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് തൊഴിലുറപ്പ് വിഭാഗം എഞ്ചിനീയർ റാസിഖ് പരിഹാരങ്ങൾ നിർദ്ദേശിക്കുകയും നടപ്പാക്കേണ്ട രീതികൾ ക്രോഡീകരിച്ച് അവതരിപ്പിക്കുകയും ചെയ്തു. പന്നിക്കോട് എ.യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷിഹാബ് മാട്ടുമുറി അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button