Mukkam
കേരള ജനതയെ അപമാനിച്ച അമിത്ഷാ മാപ്പ് പറയുക; ഡി.വൈ.എഫ്.ഐ പ്രതിഷേധ പ്രകടനം നടത്തി

മുക്കം: കർണാടകയിലെ ബി.ജെ.പി പൊതുയോഗത്തിൽ കേരളത്തെ അപമാനിച്ചു സംസാരിച്ച കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് എതിരെ ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി ഇ അരുൺ, പ്രസിഡന്റ് ജാഫർ ഷെരീഫ്, എ.കെ രനിൽരാജ്, വിജിഷ, അജയ് ഫ്രാൻസി, മുഹമ്മദ് ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.






