Mukkam

മുക്കത്ത് പൗരവിചാരണയാത്ര സംഘടിപ്പിച്ചു

മുക്കം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധനടപടികളിൽ പ്രതിഷേധിച്ച് മുക്കത്ത് പൗരവിചാരണയാത്ര സംഘടിപ്പിച്ചു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി ആദ്യദിനം മണാശ്ശേരിയിൽ ഡി.സി.സി ജനറൽ സെക്രട്ടറി ഹാരിസ് ബാബു ചാലിയാർ ജാഥാക്യാപ്റ്റൻ എം.ടി അഷ്റഫിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

രണ്ടാംദിനം പൊറ്റശ്ശേരിയിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആരംഭിച്ച പര്യടനം മുക്കം മുനിസിപ്പാലിറ്റി, കൊടിയത്തൂർ, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി മുരിങ്ങംപുറായിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. പി.സി.സി വക്താവ് കെ.സി അബു മുഖ്യപ്രഭാഷണം നടത്തി.

Related Articles

Leave a Reply

Back to top button