Kodanchery
ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ചെമ്പുകടവ് ജി.യു.പി.എസ് പ്രീപ്രൈമറി കെട്ടിട നവീകരണ പ്രവൃത്തി ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ജോസ് പെരുമ്പള്ളി നിർവഹിച്ചു.
സ്കൂൾ പി.ടി.എ പ്രസിഡന്റ് ഷൈജു ജോസഫ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പി.ടി.എ കമ്മിറ്റി അംഗം ടോണി പന്തലാടി, അദ്ധ്യാപകരായ പ്രത്യുഷ് പ്രകാശ്, ബിന്ദു സുബ്രഹ്മണ്യം, ശാലിനി, സോണ, സമദ്, സീനിയർ അസിസ്റ്റന്റ് ഹിഷാം എം.എച്, അനീഷ് കെ എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.







