Mukkam

മുക്കത്ത് ലഹരി വിമുക്ത ബൈക്ക് റാലി നടത്തി

മുക്കം: മുക്കം നഗരസഭയും സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി മിഷനും സംയുക്തമായി മുക്കത്ത് ബൈക്ക് റാലി നടത്തി. മണാശ്ശേരിയിൽ നിന്ന് ആരംഭിച്ച റാലി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സുഗുണൻ ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. നഗരം ചുറ്റി മുക്കം ബസ് സ്റ്റാന്റിൽ സമാപിച്ച റാലിയിൽ വിവിധ യുവജന സംഘടനകൾ, സന്നദ്ധ സംഘടനകൾ, മുക്കം ഓർഫനേജ് ഹയർ സെക്കണ്ടറി എൻ.എസ്.എസ് വളണ്ടിയർമാർ, യുവാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

സമാപന സമ്മേളനം അസി.എക്സൈസ് കമ്മീഷണർ സുഗുണൻ ഉദ്ഘാടനം ചെയ്തു. അസി.എക്സൈസ് കമ്മീഷണർ എ.ജെ ബഞ്ചമിൻ ലഹരി വിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി. നഗരസഭാ ചെയർമാൻ പി.ടി ബാബു, ഡെപ്യൂട്ടി ചെയർമാൻ അഡ്വ.ചാന്ദ്നി, കാഞ്ചനമാല, എ.കെ സിദ്ധിഖ്, ഇ സത്യനാരായണൻ, സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, എക്സൈസ് ഉദ്യോഗസ്ഥർ ജലാലുദ്ദീൻ എൻ, അബ്ദുൾ റഹൂഫ്, ബിബിനീഷ്, ലത മോൾ, കൗൺസിലർമാരായ വിശ്വൻ നീകുഞ്ജം, അബൂബക്കർ എം.വി, രജനി വേണുഗോപാലൻ, അശ്വതി, ജോഷില, എ.എം ജമീല, യുവജന കമ്മീഷൻ അംഗം ദിപു പ്രേംനാഥ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button