കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ജൽ ജീവൻ മിഷൻ പ്രവൃത്തി പുരോഗമിക്കുന്നു

കൊടിയത്തൂർ: 2024ഓടെ ആവശ്യക്കാർക്ക് മുഴുവൻ ശുദ്ധജലം പൈപ്പ് ലൈൻ വഴി വീട്ടുപടിക്കലെത്തിക്കുന്ന പദ്ധതിയായ ജല ജീവൻ മിഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ പുരോഗമിക്കുന്നു. നിലവിൽ കുടിവെള്ള പദ്ധതികളിൽ അംഗത്വമുള്ളവർ ഉൾപ്പടെ പഞ്ചായത്തിൽ ഏഴായിരത്തോളം കണക്ഷനുകളാണ് ലക്ഷ്യമിടുന്നത്.
പദ്ധതി വഴി മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും കണക്ഷൻ എടുക്കാമെന്നതാണ് പ്രത്യേകത. അപേക്ഷിക്കുന്ന എല്ലാവർക്കും കണക്ഷൻ ലഭിക്കും. ചാലിയാറിൽ നിന്നെടുക്കുന്ന ജലം കൂളിമാട് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച് ആദ്യമെത്തുക കാരശ്ശേരി എള്ളങ്ങൽ കോളനിയിൽ നിർമ്മിക്കുന്ന ടാങ്കിലാണ്. അവിടെ നിന്നുമാണ് കൊടിയത്തൂർ പഞ്ചായത്തിലെ കുടുംബങ്ങൾക്ക് വെള്ളമെത്തുക.
6663 പേർ ഗുണഭോക്താക്കൾ ആയുള്ള പദ്ധതിയിൽ 1400 പേർക്ക് കണക്ഷൻ നൽകിക്കഴിഞ്ഞു. 66 കോടിയോളം രൂപയാണ് പഞ്ചായത്തിൽ ചിലവ് പ്രതീ്ഷിക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതി; കണക്ഷൻ നൽകുകയും ചെയ്തു. 66.3 കോടി രൂപയാണ് പഞ്ചായത്തിൽ ചിലവ് പ്രതീക്ഷിക്കുന്നത്. 4 മാസം കൊണ്ട് കണക്ഷൻ നൽകുന്ന പ്രവൃത്തി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അറിയിച്ചു.







