CharamamKodanchery
കോടഞ്ചേരി: കണ്ണോത്ത് ചക്കാലയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ അന്തരിച്ചു

കോടഞ്ചേരി : കണ്ണോത്ത് ചക്കാലയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിയാമ്മ (103) അന്തരിച്ചു.
സംസ്കാരം നാളെ (24-02-2023- വെള്ളി) രാവിലെ 09:30-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
കോട്ടയം കടനാട് ഇരുവേലിക്കുന്നേൽ കുടുംബാംഗമാണ് പരേത.
മക്കൾ: പരേതയായ റോസ, മേരി, തോമസ്, വർഗീസ് (ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ്), മോളി (റിട്ട. പ്രധാന അധ്യാപിക എം എ എം യു.പി.എസ് – വിളക്കാംതോട്), ജോസഫ്.
മരുമക്കൾ: തോമസ് പെണ്ണാപറമ്പിൽ (കൂടരഞ്ഞി), തോമസ് കൊല്ലംകുന്നേൽ (കൂരാച്ചുണ്ട്), തെയ്യാമ്മ മുള്ളംകുഴിയിൽ (ചുണ്ടേൽ), ആൻസി കുമ്പുകൽ (കുളത്തുവയൽ), തോമസ് മറ്റത്തിൽ (റിട്ട. പ്രധാന അധ്യാപകൻ എച്ച്.എസ് വിളക്കാംതോട്), മേഴ്സി പെണ്ണാപറമ്പിൽ (കൂടരഞ്ഞി).







