Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജീവതാളം പദ്ധതി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് ജീവിതശൈലി രോഗപ്രതിരോധ പരിപാടിയായ ജീവതാളം പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ, എച്ച്.ഐ തോമസ് മാത്യു, ജെ.എച്ച്.ഐമാരായ മീത്ത് മോഹൻ, രാജേഷ്, ഷിജു ജേക്കബ്, ജെ.പി.എച്ച്.എൻമാരായ ലിസി, ഷീന, സുനി ദേവസ്യ, സ്റ്റാഫ് നേഴ്സ് എം.എൽ.എസ്.പി ധന്യ, ആശാവർക്കർ വത്സ തങ്കച്ചൻ തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.







