CharamamPulluramparaThiruvambady

പുല്ലൂരാംപാറ സ്വദേശിയായ യുവാവ് പുഴയിൽ മുങ്ങി മരിച്ചു

തിരുവമ്പാടി: പുല്ലൂരാംപാറ സ്വദേശിയായ യുവാവ് കല്ലാനോട് തൂവക്കടവ് അകമ്പടിപ്പാറ ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചു. ഇന്ന് (26-02-2023) വൈകിട്ട് 5 മണിയോടെയാണ് സംഭവം.

പുല്ലൂരാംപാറ പന്തലാടിക്കൽ ടോമിയുടെ മകൻ അമൽ ടോമി(27)യാണ് മരിച്ചത്.

ഇപ്പോൾ കുടുംബം കോഴിക്കോട് ചേവായൂരിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

സംസ്കാരം നാളെ (27-02-2023-തിങ്കൾ) വൈകുന്നേരം മൂന്ന് മണിക്ക് ദേവഗിരി സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: മീര ബേബി കല്ലാനോട് മുറിഞ്ഞകല്ലേൽ കുടുംബാംഗം.

അമ്മ: റെജിന

സഹോദരി: അഞ്ജു

Related Articles

Leave a Reply

Back to top button